Latest NewsIndiaInternational

തന്റെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബവീടിന്റെ കൂടുതൽ ചിത്രങ്ങള്‍ പങ്കുവയ്‌ക്കാന്‍ പെഷാവറുകാരോട്‌ അഭ്യര്‍ഥിച്ച്‌ ദിലീപ്‌ കുമാര്‍

ക്വിസാ ഖ്വാനി ബസാറിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട്ടിലാണ്‌ മുഹമ്മദ്‌ യൂസുഫ്‌ ഖാന്‍ എന്ന ദിലീപ്‌ കുമാര്‍ ജനിച്ചുവളര്‍ന്നത്‌.

മുംബൈ : സമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചുകിട്ടിയ തന്റെ കുടുംബവീടിന്റെ ചിത്രങ്ങളോടു പ്രതികരിച്ച്‌ ബോളിവുഡ്‌ ഇതിഹാസം ദിലീപ്‌ കുമാര്‍. പാക്‌ മാധ്യമപ്രവര്‍ത്തകന്‍ ഷിറാസ്‌ ഹസന്‍ പങ്കുവച്ച ചിത്രങ്ങളോടാണ്‌ 97 വയസുകാരനായ ദിലീപ്‌ കുമാറിന്റെ പ്രതികരണം.ഷിറാസിന്‌ നന്ദിയറിയിച്ച ദിലീപ്‌ കുമാര്‍ തന്റെ വീടിന്റെ ചിത്രങ്ങള്‍ പെഷാവറിലെ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ അതു പങ്കുവയ്‌ക്കാനും ആവശ്യപ്പെടുന്നുണ്ട്‌.

പെഷാവറില്‍ നിന്നുള്ള നിരവധി പേര്‍ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ ദിലീപ്‌ കുമാറിനെ ടാഗ്‌ ചെയ്യുന്നുമുണ്ട്‌. ബോളിവുഡ്‌ ഇതിഹാസ താരങ്ങളായ രാജ്‌ കപൂറിന്റെയും ദിലീപ്‌ കപൂറിന്റെയും കുടുംബവീടുകള്‍ വാങ്ങി സംരക്ഷിക്കാന്‍ െഖെബര്‍ പഖ്‌തുണ്‍ഖ്വാ പ്രവിശ്യാ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ദേശീയ െപെതൃകമായി പ്രഖ്യാപിച്ച രണ്ടു കെട്ടിടങ്ങളും വാങ്ങാനായി പ്രവിശ്യാ പുരാവസ്‌തു ഗവേഷക വകുപ്പ്‌ ഫണ്ട്‌ നീക്കിവച്ചിട്ടുണ്ട്‌.

ക്വിസാ ഖ്വാനി ബസാറിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട്ടിലാണ്‌ മുഹമ്മദ്‌ യൂസുഫ്‌ ഖാന്‍ എന്ന ദിലീപ്‌ കുമാര്‍ ജനിച്ചുവളര്‍ന്നത്‌. പെഷാവര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന കപൂര്‍ ഹവേലിയാണ്‌ രാജ്‌ കപൂറിന്‍െ്‌റ ജന്മഗൃഹം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയില്‍നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ ദിലീപ്‌ കുമാറിന്റെയും രാജ്‌ കപൂറിന്റെയും ഭവനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

read also: തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി സ്വപ്നയ്ക്കുള്ളത് കോടികളുടെ നിക്ഷേപം

കെട്ടിടങ്ങളുടെ തുക വിലയിരുത്താന്‍ പെഷാവര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക്‌ കത്തു നല്‍കിയതായി പുരാവസ്‌തുവകുപ്പ്‌ മേധാവി ഡോ.അബ്‌ദുസ്‌ സമദ്‌ ഖാന്‍ അറിയിച്ചിരുന്നു. നിലവിലെ ഉടമകള്‍ നിരവധി തവണ ഇരു കെട്ടിടങ്ങളും പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുരാവസ്‌തു വകുപ്പിന്റെ ഇടപെടല്‍ മൂലം നടക്കാതെ വരികയായിരുന്നു.

കെട്ടിടം പൊളിച്ച്‌ വാണിജ്യ സമുച്ചയങ്ങള്‍ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാല്‍, ചരിത്രപ്രാധാന്യം പരിഗണിച്ച്‌ അവയെ സംരക്ഷിക്കാന്‍ പുരാവസ്‌തുവകുപ്പ്‌ മുന്നിട്ടിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button