തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണ് ഇരു മുന്നണികളും നോക്കുന്നത്.
ഇതുവഴി സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമമാണ് ഇരു പാർട്ടികളും നടത്തുന്നതെന്നും ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. തുഷാർ വെള്ളാപ്പള്ളിയെ ആലപ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നുള്ള വാർത്ത തള്ളിക്കളയുന്ന തരത്തിലാണ് തുഷാറിന്റെ ഈ പ്രതികരണം.
Post Your Comments