Latest NewsKerala

പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിക്കാൻ കേരളം പൊലീസിന് വേണ്ടിവന്നത് ഒന്നരവർഷം

തിരുവനന്തപുരം: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി പൊലീസ് പരിശോധിക്കുന്നത് ഒന്നര വർഷത്തിനു ശേഷം. 2017 മാർച്ചിൽ ആണ് രമേഷ് ചെന്നിത്തല പരാതി നൽകുന്നത്. എന്നാൽ ആ പരാതിക്ക് കാരണമായ ഫെയ്സ്‌ബുക് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ കഴിഞ്ഞ 14നാണ് പൊലീസ് ചെന്നിത്തലയ്ക്ക് കത്തു നൽകിയത്.

പ്രതിപക്ഷ നേതാവ് സമർപ്പിച്ച പരാതിയിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണം നടത്തി, എന്നാൽ ഈ പോസ്റ്റുകൾ ഇപ്പോൾ കാണാനില്ലെന്നും അതിനാൽ പോസ്റ്റുകളുടെ യു ആർ എൽ കോഡുകൾ സമർപ്പിക്കാനാണ് കത്തിൽ പറയുന്നത്. എന്നാൽ ഒരു പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നത് എന്ന് അദ്ദേഹത്തിന്റെ ഓഫിസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button