ത്രിച്ചി: ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോക റെക്കോര്‍ഡിനായി നടന്ന ജല്ലിക്കെട്ടിനിടെ തിരുച്ചിറപ്പള്ളി സ്വദേശിയായ സതീഷ് (35), രാമു (28) എന്നിവരാണ് മരിച്ചത്. ജല്ലിക്കെട്ടിന് ശേഷം തിരിച്ചു പോവുകയായിരുന്ന കാള കളക്ഷന്‍ പോയിന്റില്‍ നില്‍ക്കുകയായിരുന്ന സതീഷിനെ ആക്രമിക്കുകയായിരുന്നു. കാള ഓടി പോകുന്നതിനിടയിലായിരുന്നു രാമു ആക്രമിക്കപ്പെട്ടത്. ഈ സീസണില്‍ ജല്ലിക്കെട്ടിനിടെ 13 പേരാണ് ഇതുവരെ മരിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. ഗിന്നസ് റെക്കോര്‍ഡെന്ന ലക്ഷ്യം മുന്നില്‍ കണ്ട് തമിഴ്നാട് സര്‍ക്കാരാണ് ഇപ്പോള്‍ ജല്ലിക്കെട്ട്നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ ചുമതലയിലാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
Post Your Comments