Latest NewsKerala

ശബരിമല യുവതീ പ്രവേശനം , കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നിലപാട് വ്യക്തമാക്കി. സ്ത്രീ പുരുഷ സമത്വത്തെ അംഗീകരിക്കുന്നു. പക്ഷേ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലായിരുന്നു ഈ കാര്യം പറഞ്ഞത്.

സമൂഹത്തിന്‍റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാറിനോടും അഭ്യര്‍ഥിക്കുകയാണ്. കേരളം മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ്. വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് മാനിക്കണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button