ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ അനിശ്ചിതത്വം നിലനില്‍ക്കെ താന്‍ മൂന്നു തവണ ക്ഷേത്രത്തില്‍ എത്തിയിരുന്നതായി തമിഴ്‌നാട് സ്വദേശിനി ശാന്തി. 48 വയസ്സുകാരിയായ ഇവര്‍ ശബരിമലയില്‍ കേഷത്ര ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം വന്നതിനു പിന്നാലെ തിരിച്ചറിയില്‍ രേഖകളിലടക്കം ഇവരുടെ പ്രായം 48 തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി ശാന്തി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മൂന്നുതവണ താന്‍ ശബരിമലയിലെത്തിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ പട്ടികപ്രകാരം പന്ത്രണ്ടാമതുള്ള ശാന്തി നവംബറിലാണ് ശബരിമല ദര്‍ശനം നടത്തിയത്. ഭര്‍ത്താവ് നാഗപ്പന്‍ ഉള്‍പ്പെടെ 52 അംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. എവിടെയും എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ടെന്നും ശാന്തി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. പട്ടികയിലെ 42 ാം പേരിലുള്ള ദേവസിഗമണി പുരുഷനാണ്. ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടികയിലെ മൂന്നാമത്തെ പുരുഷനാണ് ദേവസിഗമണി.
പുതുച്ചേരിയിലെ ടാക്‌സി ഡ്രൈവറായ ശങ്കറും ചെന്നൈ സ്വദേശി പരംജ്യോതിയുമാണ് പട്ടികയിലുള്ള മറ്റ് പുരുഷന്മാര്‍. ദേവസിഗമണി ഓണ്‍ലൈനായി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ലഭിച്ച പാസില്‍ സ്ത്രീയെന്നാണ് വന്നത്. ഇതേ പാസുമായി പൊലീസ് ദേവസിഗമണിയെ ദര്‍ശനം നടത്താന്‍ അനുവദിക്കുകയായിരുന്നു.
Post Your Comments