സന്നിധാനം: കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തും ഷനിലയും ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പുല്‍മേട് വഴിയാണ് മഫ്തി പോലീസിന്റെ സുരക്ഷയോടെ യുവതികള്‍ ശബരിമലയില്‍ എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം നിലയ്ക്കലിലെത്തിയ ഇരുവരെയും പോലീസ് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലയ്ക്കലില്‍ തന്നെ ഇരുവരെയും പാര്‍പ്പിച്ച ശേഷം സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നാണ്.
പോലീസ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ഇന്ന് രാത്രിയോടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് സൂചന. യുവതികള്‍ നിലയ്ക്കലെത്തിയതായി വാര്‍ത്തയുണ്ടാക്കി പ്രതിഷേധകരുടെ ശ്രദ്ധ മാറ്റിയ ശേഷമാണ് രേഷ്മയെയും ഷനിലെയെയും ദര്‍ശനത്തിനായി കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഒരു തവണ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് തിരിച്ചിറക്കിയിരുന്നു. രേഷ്മയുടെയും ഷനിലയുടെയും വീടുകള്‍ക്ക് പോലീസ് നല്കി വരുന്ന സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തോട് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments