കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് റിപ്പോർട്ട്. പോലീസില്‍ പരാതി നല്‍കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ ഇരയായെന്നു പറയുന്ന നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ലഭിച്ചു. ആറ് കോടി രൂപ ആവശ്യപ്പെട്ടുള്ളതാണ് ശബ്ദരേഖ. സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മാതാവുമായുള്ള വാട്‌സ്‌ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പോലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്സ്‌ആപ് മെസേജുകളില്‍ നിന്ന് പൊലീസിന് മനസിലായി. പരാതിയില്‍ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി ‘പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത്’ എന്ന് വിധിക്കുകയായിരുന്നു.
കൂടാതെ പരാതിയില്‍ പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ വൈശാഖ് രാജന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Post Your Comments