Latest NewsKerala

പിണറായി വിജയൻ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രി- ഷിബു ബേബി ജോണ്‍

തിരുവനന്തപുരം•പിണറായി വിജയൻ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രിയായിരിക്കുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് ഷിബുവിന്റെ പ്രതികരണം.

കോടി യേരിബാലകൃഷ്ണൻ ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കണ്ട .ജനസംഘം മുതൽ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സി.പി.എം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍.എസ്.പിക്ക് ഇല്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ഷിബു ബേബി ജോണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

കോടി യേരിബാലകൃഷ്ണൻ ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കണ്ട .ജനസംഘം മുതൽ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സി.പി.എം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍.എസ്.പി ക്ക് ഇല്ല. ബി.ജെ.പി പരസ്യമായി വർഗ്ഗിയത പറയുമ്പോൾ സി.പി.എം പരസ്യമായി മതേതരത്വം പറയുകയും എന്നാൽ അവരുടെ ഒരോ ശ്വാസത്തിലും വർഗ്ഗിയത നിഴലിച്ച് നിൽക്കുന്നതായും കാണാൻ സാധിക്കും. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് ആര്‍.എസ്.പിയെയും ആര്‍.എസ്.പി നേതാക്കൾക്കെതിരെയും ബി.ജെ.പി ബാദ്ധവം ആരോപിക്കുന്നത്.

ഇതിന് സഹായകരമായി അവർ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ ഇടപ്പെട്ട് ബി.ജെ.പി യുടെ ശക്തനായ സ്ഥാനാർത്ഥിയെ മാറ്റി ദുർബലനായ പി.എം വേലായുധനെ കൊണ്ട് വന്നു എന്നത്.ആദ്യകാലം മുതൽക്കെ ബി.ജെ.പി യിൽ പ്രവർത്തിക്കുകയും ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.എം വേലായുധനെ ദുർബലനായി സി.പി.എം കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരൻ ആയത് കൊണ്ട് മാത്രമാണ്. ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നേറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സിൽ അയിത്തവും സവർണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്.

ഈ സമീപനവുമായി മുന്നോട്ട് പോകുന്ന സി.പി.എം ഓർക്കേണ്ടത്, പിണറായി വിജയൻ ഇന്ത്യാ രാജ്യത്തെ അവരുടെ അവസാന മുഖ്യമന്ത്രി ആയിരിക്കും എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button