KeralaLatest News

നവമാധ്യമങ്ങള്‍ വലതുപക്ഷത്തിന്റെ കൈകളില്‍ : നവോത്ഥാനത്തെ അട്ടിമറിക്കാന്‍ ശ്രമം- പിണറായി വിജയന്‍

തിരുവനന്തപുരം : കേരളത്തില്‍ നവമാധ്യമങ്ങള്‍ ഇപ്പോള്‍ വലതുപക്ഷത്തിന്റെ കൈകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തു കള്ളവും പ്രചരിപ്പിക്കാവുന്ന നിലയിലാണ് അതുകൊണ്ട് തന്നെ ഇപ്പോള്‍ നവമാധ്യമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം എന്ന വിഷയത്തില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവോത്ഥാനം അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നതായും വിശ്വാസികള്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

സുപ്രീംകോടതിയ്‌ക്കെതിരെ തിരിയാന്‍ കഴിയാത്തതിനാല്‍ ചിലര്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. വിശ്വാസികള്‍ക്ക് എതിരല്ല സര്‍ക്കാര്‍. എന്നാല്‍ അങ്ങനെ പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button