പത്തനംതിട്ട : വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ട ഇടമാലി മുരളി മുകേഷ് ഭവനിൽ ഓമനയുടെ വീടിനാണ് തീയിട്ടത്. തീ പടർന്നു പിടിക്കുന്നതിനു സമീപത്തായി തൊട്ടിലിൽ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.
തുടർന്ന് ശ്വാസംമുട്ടിയ കുഞ്ഞിന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മുറിയിലെ കട്ടിലിൽ ഉണ്ടായിരുന്ന തുണിയിലേക്ക് ജനാല വഴി ആരോ തീയിട്ടാണ് ആക്രമണം. തുണി കത്തുന്ന മണം വന്നപ്പോൾ നാട്ടുകാരും വീട്ടിലെ അംഗവും ഓടി എത്തി തീ അണയ്ക്കുകയായിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകി.
Post Your Comments