കാശ്മീര്‍: നിര്‍മ്മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണമരണം.ജമ്മു റോപ്പ് വേ പദ്ധതിയുടെ ഭാഗമായുള്ള കേബിള്‍ കാറാണ് തകര്‍ന്നത്. ആറ് തൊഴിലാളികളാണ് കേബിള്‍ കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാൾ കൂടി മരണപ്പെട്ടു. സാങ്കേതിക പ്രശ്നം മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജമ്മുവില്‍ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച റോപ്പ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി മൂന്നിന് ഉദ്ഘാടനം ചെയ്യാനിരിക്കവേയായിരുന്നു അപകടം. രണ്ട് ഘട്ടങ്ങളായാണ് റോപ്പ് വേയുടെ നിര്‍മ്മാണം. ബഹു ഫോര്‍ട്ട് മുതല്‍ മഹാമായ പാര്ക്കുവരെയും രണ്ടാമത്തേത് മഹാമായ പാര്‍ക്ക് മുതല്‍ പീര്‍ ഖോ വരെയുമാണ് നിർമിക്കുക.
Post Your Comments