Latest NewsIndia

മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാര മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ന്റെ ആണ് നടപടി. സാക്കിറിന്റെയും ബന്ധുക്കളുടെയും പേരില്‍ മുംബൈയിലും പുണെയിലുമുള്ള ഫാത്തിമ ഹൈറ്റ്സ്, ആഫിയഹ് ഹൈറ്റ്സ്, ഭാണ്ടുപ്പിലെ വസ്തു, പുണെ എന്‍ഗ്രേസിയയിലെ വസ്തു എന്നിവയാണ് കണ്ടുകെട്ടിയത്.

ഈ വസ്തുവകകള്‍ വങ്ങുന്നതിന് പണം വന്ന വഴിയും ഇവയുടെ ഉടമസ്ഥതയും മറച്ചുവെക്കാന്‍ സാക്കിര്‍ നായിക് ശ്രമിച്ചുവെന്ന് ഇ.ഡി. പറയുന്നു. അതേസമയം സ്വത്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക പണമിടപാട് നായിക്കിന്റെ അക്കൗണ്ടില്‍നിന്നാണെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഈൗ തുക തന്നെ പിന്നീട് നായിക്കിന്റെ അക്കൗണ്ടിലേക്കുതന്നെ തിരിച്ചെത്തി. തുടര്‍ന്ന് ഭാര്യ, മകന്‍, മരുമകന്‍ എന്നിവരുടെ അക്കൗണ്ടുകള്‍വഴി വീണ്ടും സ്വത്ത് വാങ്ങുന്നതിനായി ചെലവാക്കിയെന്നും കണ്ടെത്തി.

2016-ലാണ് നായിക്കിന്റെയും ബന്ധുക്കളുടെയും പേരില്‍ എടുത്ത കേസിലാണ് നടപടി. നേരത്തേ ദേശീയ അന്വേഷണ ഏജന്‍സി ഇവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button