Latest NewsUAEGulf

യുഎഇയില്‍ ബ്യൂട്ടിപാര്‍ലറില്‍ പണം നല്‍കി മറ്റൊരാള്‍ കാമുകിയുമായി ലെെംഗീക ബന്ധം; വിവരമറിഞ്ഞ കാമുകന്‍ ചെയ്തത് ; ഞെട്ടിക്കുന്നത് !

അബുദാബി  :  ഇന്ത്യോനേഷ്യക്കാരിയായ  കാമുകിയുമായി പണം നള്‍കി മറ്റൊരാള്‍ ലെെംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന് അറിഞ്ഞ ബംഗ്ലാദേശിയായ യുവാവ് ബ്യൂട്ടിപാര്‍ലറിലെത്തി കാമുകിയുടെ നാല് സഹപ്രവര്‍ത്തകമാരേയും കാമുകിയുമായി പണം നല്‍കി ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയേയും കുത്തി കൊന്നു. ഈ കേസില്‍ അബുദാബി കോടതി വീണ്ടും വാദം കേട്ടു. അവസാനം ഈ നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. പ്രതിക്ക് ശിക്ഷ വിധിക്കുന്നത് കൊല്ലപ്പെട്ടവരുടെ കുംടുംബത്തില്‍ നിന്ന് മറുപടി അറിഞ്ഞതിന് ശേഷം മതിയെന്നാണ് കോടതിയുടെ തീരുമാനം. കൊല്ലപ്പെട്ടവരുടെ കുടുംബം ചോരക്കുളള പണം സ്വീകരിച്ച് വാദിക്ക് മാപ്പ് നല്‍കാന്‍ തയ്യാറാണോ എന്ന മറുപടി കുടുംബത്തില്‍ നിന്ന് തേടാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെയാണ്. ബ്യൂട്ടിപാര്‍ലറില്‍ പ്രതിയായ ബംഗ്ലാദേശി യുവാവ് എത്തുന്ന സമയം മറ്റൊരാളെ അവിടെ കണ്ടു. തുടര്‍ന്ന് ഇയാളുടെ അടുത്ത് ചെന്ന് തന്‍റെ കാമുകിയുമായി പണം നല്‍കി ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന് ചോദിച്ചു. യുവാവ് അതെ എന്ന് മറുപടി നല്‍കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശി യുവാവായ കാമുകന്‍ അയാളേയും ഇതിന് കൂട്ട് നിന്നു എന്ന് ആരോപിച്ച് പാര്‍ലറില്‍ ഉണ്ടായിരുന്ന കാമുകിയുടെ നാല് സഹപ്രവര്‍ത്തകമാരെയും മരിക്കുന്നത് വരെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച് കൊല്ലുകയായിരുന്നു.

കേസില്‍ ആ കാര്യം അറിയാവുന്ന മറ്റ് ബംഗ്ലാദേശികളായ 8 പേരേയും ഒപ്പം കാമുകിയേയും പ്രതിചേര്‍ത്ത് പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയായ ബംഗ്ലാദേശി യുവാവ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button