തിരുവനന്തപുരം: വിപുലമായ ഗതാഗതസൗകര്യത്തിനൊപ്പം തീരസമ്പദ്ഘടനയില് വന്‍മാറ്റത്തിനും സഹായകമാകുന്ന തീരദേശ ഹൈവേ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങും. ആദ്യഘട്ട ടെന്‍ഡര്‍ നടപടി ഈ ആഴ്ചയാണ്. ഒരിക്കലും സാധ്യമാകില്ലെന്ന് വിലയിരുത്തിയ പദ്ധതിയാണ് 25 വര്‍ഷത്തിനുശേഷം കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.
1993ല്‍ നാറ്റ്പാകിന്റെ പഠനത്തിലാണ് പദ്ധതി രൂപപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം വീണ്ടും ജീവന്‍വച്ചു. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (കിഫ്ബി)യുടെ പ്രവര്‍ത്തന വിപുലീകരണം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പാക്കി. 2017 ജൂലൈയില്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. നിര്‍മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനും. തീരജനതയുടെ ജീവിതനിലവാരം വലിയതോതില്‍ ഉയരും. മനോഹര ബീച്ചുകളെ ബന്ധിപ്പിച്ചുള്ള പാത ടൂറിസത്തിനും കുതിപ്പേകും. തീരപാതയെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ 28 കിലോമീറ്റര്‍ പുതിയറോഡും, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയും നിര്‍മിക്കേണ്ടിവരും. ഒട്ടേറെമേഖലയില് നിലവിലെ പാത പൂര്ണമായുംതകര്ന്ന അവസ്ഥയിലുമാണ്. നിര്‍മാണത്തില്‍ കിഫ്ബി മാര്‍ഗനിര്‍ദേശങ്ങളും പാലിക്കും.
Post Your Comments