Latest NewsKerala

മതനിരപേക്ഷ സമൂഹങ്ങള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നവോത്ഥാന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷമായ പെതുയിടങ്ങള്‍ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . അതേസമയം ശബരിമല വിഷയത്തില്‍ കോടതിക്കെതിരെ നീങ്ങാന്‍ പറ്റാത്തതു കൊണ്ടാണ് ബിജെപി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ശബരിമലയില്‍ ബിജെപി സമരം വിജയിച്ചില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button