അടിമാലി: കേബിൾ ടിവി നടത്തിപ്പുകാരും വൈദ്യുതിബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ ബോർഡ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി എം.എം.മണി. ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംഘടനായ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
കേബിൾ ടിവി ശൃംഖല സ്ഥാപിക്കാൻ പോസ്റ്റുകൾ നൽകുന്നതിന് വാടക ഇനത്തിൽ വലിയ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ബോർഡ് ഉദ്യോഗസ്ഥരുടെയും കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments