Latest NewsKeralaNews

ദുരിതജീവിതത്തിന് അന്ത്യം; അന്ധ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി

മലപ്പുറം: ദുരിതജീവിതത്തിന് വിട നല്‍കുകയാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ അന്ധ ദമ്പതികളായ ഏലിയാസും ശ്യാമയും. സ്വന്തമായൊരു വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണിവര്‍. നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വീടിന് വാടകപോലും കൊടുക്കാനാവാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. ലോട്ടറി വിറ്റും തെരുവില്‍ പാട്ടുപാടിയുമായിരുന്നു ഈ കുടുംബത്തിന്റെ ജീവിതം. ദുരിത ജീവിതം കണ്ടറിഞ്ഞ പെരിന്തല്‍മണ്ണ നഗരസഭ ഭരണസമിതി പുനരധിവാസ പദ്ധതി പ്രകാരം നഗരസഭ നിര്‍മ്മിച്ച ഫ്‌ലാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കി ആശ്രയമൊരുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button