തിരുവനന്തപുരം : നമ്മുടെ കൈയ്യിലുള്ള വജ്രായുധം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് മുൻ ഡിജിപി സെൻകുമാർ. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് കോടികള്‍ ചെലവിഴിച്ച് പണിഞ്ഞ പൊളിഞ്ഞ മതിലല്ല ജ്യോതിയാണ്.ഇത് തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കണം. ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കല്ല സംരക്ഷിച്ചവരെയാണ് സഹായിക്കേണ്ടത്. ജാതിമത ഭേദമന്യേ ഒപ്പം നിന്നവര്‍ക്ക് നമ്മുടെ കൈയ്യിലുള്ള വജ്രായുധം അനുകൂലമായി ഉപയോഗിക്കണം.
അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികൾ 2019ൽ തെളിയിക്കണം. ഈ അവസരം പാഴാക്കരുത്. വിശ്വാസിയായി ആചാരം അനുഷ്ഠിച്ച ഒരു ഹൈന്ദവ വനിത പോലും ശബരിമലയില്‍ പോയിട്ടില്ല. സവര്‍ണ അവര്‍ണ വാദങ്ങളിലൂടെ ഹൈന്ദവനെ വേര്‍തിരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പൊലീസിന്റെയും കോടതിയുടെയോ ഇടപെടല്‍ ഇല്ലാതെ മത നേതാക്കള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേയുള്ള ഹൈന്ദവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെന്നും സെൻകുമാർ പറഞ്ഞു.
കുട്ടികളെ പഠിപ്പിക്കാന്‍ അവസരമുണ്ടാക്കുകയാണ് വേണ്ടത്. സ്വയംരക്ഷിക്കാന്‍ കവിയാത്തവനെ മറ്റാരെയും രക്ഷിക്കാനുണ്ടാകില്ല. ധര്‍മ്മ സംരക്ഷണത്തില്‍ പരുക്കേറ്റവരും കള്ളക്കേസില്‍ ഉള്‍പ്പെട്ടവരുമുണ്ട്. അവര്‍ക്കൊപ്പം ഞങ്ങള്‍ എല്ലാവരുമുണ്ടെന്നും രിപാടിക്ക് എത്തിയില്ലെങ്കിലും ആര്‍ജവമുള്ള നട്ടെല്ലുള്ള നേതൃത്വമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടേതെന്നും സെന്‍കുമാര്‍ പറഞ്ഞു. കൂടാതെ ശബരിമലിയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രിംകോടതിയില്‍ കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാറിന് അമ്പത്തിയൊന്നിനോടുള്ള മമതയെ കുറിച്ച് ഞാന്‍ പ്രത്യേകം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments