ആപ്പിളിന്റെ പുതിയ ഐഒഎസ് പതിപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഏറ്റവും പുതിയ ഐഒഎസ് 12.1.2 ല്‍സെല്ലുലാര്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് സെല്ലുലാര്‍ ഡേറ്റ, തേഡ് പാര്‍ട്ടി ആപ്പുകളിലേക്ക് എത്തുന്നില്ലെന്നും എസ്എംഎസ് അയക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് പരാതി. ഉപഭോക്താക്കള്‍ പ്രശ്‌നങ്ങള്‍ വിശദമായിനേരിട്ട്പ്പോര്‍ട്ട് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഒഎസ് 12.1.3 എത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ വേര്‍ഷന്റെ ബീറ്റ ടെസ്റ്റിങ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments