KeralaLatest News

ജീവിതം സമ്പന്നമാക്കുന്നത് ചിന്തയും പ്രവൃത്തിയുമാണെന്ന് അമൃതാനന്ദമയി

നേമം: ചിന്തയും പ്രവൃത്തിയുമാണ് ജീവിതം സമ്പന്നമാക്കുന്നതെന്ന് അമൃതാനന്തമയി. നമ്മുടെ അറിവും വിവേകവും മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം വീശുവാനും നന്മയുടെ വിത്ത് പാകുവാനും ഉപകരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതം സമ്പന്നമാകുന്നതെന്നും അമൃതാനന്ദമയി പറഞ്ഞു. കൈമനം ബ്രഹ്മസ്ഥാനം ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സത് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഈശ്വരന്റെ കൈയിലെ ഉപകരണമാണ് നാമെന്നും ആ ശക്തിയുടെ ഉറവിടമാണ് നാമെന്നുമറിഞ്ഞാല്‍ ജീവിതത്തിലെവിടെയും പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയും. ജീവിതം ഒന്നിനും കൊള്ളാത്തതാണെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ ചിന്ത ആത്മനിന്ദനമാണ്. ഇങ്ങനെയുള്ള ചിന്ത മനസില്‍ വേരുറയ്ക്കാന്‍ അനുവദിക്കരുത്. ഈശ്വരന്റെ സൃഷ്ടിയില്‍ കൊള്ളരുതാത്തതായി ഒന്നുമില്ല. ഒരു വൃക്ഷം കൊണ്ട് ലക്ഷക്കണക്കിന് തീപ്പെട്ടിയുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഒരു തീപ്പെട്ടി കൊണ്ട് ഒരു കാട്തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അമൃതാനന്ദമയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button