കണ്ണൂര്‍ : ആചാര സംരക്ഷണം പ്രാധാന്യമേറിയതാണെന്ന് പ്രസംഗിച്ച് അമൃതാനന്ദമയി തലശ്ശേരിയിലെ ഒരു ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.പി.ജയരാജന്‍. ആചാരപ്രകാരം നമ്പൂതിരിമാര്‍ക്ക് മാത്രമാണ് പ്രതിഷ്ഠ നടത്താന്‍ വിധിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ആചാരം ലംഘിക്കുന്നവര്‍ തന്നെയാണ് അതു സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂരില്‍ ഒരു പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ജയരാജന്റെ ഈ പരാമര്‍ശം.
സൂചിയുടെ പുറകെ നൂല് പോകുന്നത് പോലെയാണ് ബിജെപിക്ക് പുറകെ കോണ്‍ഗ്രസ് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ ഏരിയ സെക്രട്ടറി പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
Post Your Comments