ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും തുടര്‍ന്ന് അമിത് ഷായെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചത്. ബിജെപി നേതാവും രാജ്യസഭാ അംഗവുമായ അനില്‍ ബലുനിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ ആശുപത്രി വിട്ട കാര്യം പ്രവര്‍ത്തകരെ അറിയിച്ചത്.
നമ്മുടെ ദേശീയ അധ്യക്ഷന്‍ സുഖം പ്രാപിച്ച് എയിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്, നിങ്ങളുടെ ആശംസകള്‍ക്കും ക്ഷേമാന്വേഷണങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.. അനില്‍ ട്വിറ്ററില്‍ കുറിച്ചു
Post Your Comments