ആലപ്പുഴ : സ്ത്രീധനം ലഭിക്കാൻ ഭാര്യയെ മർദ്ദിക്കുകയും ദുർമന്ത്രവാദം നടത്തുകയും ചെയ്ത ഭർത്താവ് പിടിയിൽ.സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ആലിശേരി സ്വദേശിക്കും മാതാവിനും സഹോദരിക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.
വണ്ടാനം സ്വദേശിനിയായ പതിനെട്ടുകാരിയാണ് പോലീസിൽ പരാതി നൽകിയത്. വിവാഹം കഴിഞ്ഞു 45 ദിവസത്തിനുള്ളിൽ ഭർത്താവും ബന്ധുക്കളും ചേർന്നു ശാരീരികമായും മാനസികമായും ക്രൂരമായി ഉപദ്രവിച്ചിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞു വിവാഹം നടത്തിയശേഷം അടുത്ത ദിവസം മുതൽ യുവതിയുടെ വീട്ടിൽ നിന്നു നൽകിയ ആഭരണങ്ങൾ കുറഞ്ഞുപോയെന്ന പേരിൽ കുത്തുവാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് പെൺകുട്ടി പോലീസിനോട് മൊഴി നൽകിയത്.
ഇനിടിടയിൽ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് ആരോപിച്ച് രണ്ടു ദുർമന്ത്രവാദികളുടെ അടുത്ത് എത്തിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.
Post Your Comments