മുംബൈ: മോശം പെരുമാറ്റം മുംബൈ അണ്ടര്‍ 16 താരത്തിന് വിലക്ക്. സഹതാരങ്ങളുടെ പരാതിയിൽ നായകന്‍ മുഷീര്‍ ഖാനെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. മുഷീര്‍ മോശമായി പെരുമാറിയതായും ഇത് അസോസിയേഷന്‍റെ സല്‍പ്പേരിനെ പ്രതികൂലമായി ബാധിച്ചുവെന്നു കണ്ടെത്തിയെന്നും പെരുമാറ്റം സഹതാരങ്ങളെയും തങ്ങളെയും ഞെട്ടിച്ചുവെന്നും അഡ്‌ഹേക് കമ്മിറ്റി വ്യക്തമാക്കി.
വിജയ് മര്‍ച്ചന്‍റ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ 14കാരനായ മുഷീറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് സഹതാരങ്ങള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ ടീം മാനേജര്‍ വിഗ്‌നേഷ് കാദം ഇക്കാര്യം അസോസിയേഷനെ അറിയിക്കുകയും നായകനെതിരെ വേദാന്ദ ഗാഡിയ എന്ന താരം പരാതി നൽകുകയും ചെയ്തു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക് കമ്മിറ്റി താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം പതിനാല് വയസുകാരനെതിരായ നടപടി അല്‍പം കടന്നുപോയി എന്ന നിലപാടുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കര്‍ രംഗത്തെത്തി. യുവ താരങ്ങള്‍ക്കെല്ലാം കൗണ്‍സലിംഗ് നല്‍കാന്‍ തയ്യാറാകണമെന്നും അഡ്‌ഹേക് കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും അദേഹം വ്യക്തമാക്കി.
Post Your Comments