
ഭോപ്പാല്‍: ഛര്‍ദ്ദിക്കുന്നതിനായി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തലപുറത്തേയ്ക്കിട്ട മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഛത്താപുര്‍ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഇവരുടെ തല വേര്‍പ്പെട്ടു. അതിവേഗതയില്‍ പോകുകയായിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ സ്ത്രീയുടെ തല വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
സാന്തയില്‍നിന്ന് പന്നയിലേയ്ക്ക് പോകാനാണ് ആശാറാണി ബസില്‍ കയറിയത്. തുടര്‍ന്ന് ഇവര്‍ ഛര്‍ദ്ദിക്കാനായി അമിത വേഗതിയില്‍ പോയിരുന്നു ബസിന്റെ ജനലിലൂടെ തല പുറത്തേയ്ക്കിടുകയായിരുന്നു. ഇതിനിടെ ഇവരുടെ തല വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. അതേസമയം ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്വാലി പോലീസ് പറഞ്ഞു.
സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. ബസ് അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Post Your Comments