KeralaLatest News

കീടനാശിനി ഉപയോഗിക്കുന്നതിനിടെ മരണം : സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധനയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : കീടനാശിനി ഉപയോഗത്തിനിടെ തിരുവല്ലയില്‍ രണ്ടു പേര്‍ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധനയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തെ മുഴുവന്‍ വളം ഡിപ്പോകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട നല്‍കണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തിരുവല്ല വേങ്ങലയില്‍ വെച്ചാണ് രണ്ട് പേര്‍ കീടനാശിനി ഉപയോഗത്തിനിടെ മരണപ്പെട്ടത്.

കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരവല്ല വേങ്ങലില്‍ പാടത്താണ് സംഭവം ഉണ്ടായത്. കീടനാശിനി പ്രയോഗത്തിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടയില്‍ മരണമടയുകയായിരുന്നു. കൃഷി വകുപ്പിന്റെ അംഗീകാരമുള്ള കീടനാശിനിയാണ് ഇവര്‍ പാടത്ത് തെളിച്ചത്. എന്നാല്‍ ഇതിന്റെ അളവ് നിര്‍ദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button