ന്യൂയോര്‍ക്ക്: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച അടുത്തമാസം നടക്കും. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയൻ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ട്രംപ് ഉൻ കൂടിക്കാഴ്ച വിയറ്റ്നാമിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ശക്തമാണെങ്കിലും വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ് ഉൻ ആദ്യ കൂടിക്കാഴ്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.
President @realDonaldTrump looks forward to a second summit with Chairman Kim, which will take place near the end of February. Location will be announced at a later date.
— The White House 45 Archived (@WhiteHouse45) January 18, 2019
Post Your Comments