ഹൈദരാബാദ്: യുഎസില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച തെലങ്കാന സ്വദേശികളും മിഷിനറി വിദ്യാര്‍ത്ഥികളുമായ മൂന്നു സഹോദരങ്ങളുടെ മൃതദേഹം നാട്ടിലെത്തിച്ചു.
ആരോണ്‍ നായിക്(17), ഷരോണ്‍ നായിക്(14),ജോയ് നായിക്(15) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. തെലങ്കാനയിലെ നാരായണഗുഡയിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ ശനിയാഴ്ച സ്വദേശമായ ദേവരകൊണ്ടയിലെത്തിച്ചു സംസ്കരിക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24ന് വീട്ടിലുണ്ടായ തീപിടുത്തത്തിലാണ് മൂന്നു സഹോദരങ്ങളും വെന്തുമരിച്ചത്. ഇവരുടെ വീട്ടുടമയായ കാരി കോഡ്രിറ്റും (46) അപകടത്തില്‍ മരിച്ചിരുന്നു. കാരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന് കോലിയും തീപിടുത്തത്തില്‍ നിന്നും രക്ഷപെട്ടിരുന്നു. മിസിസിപ്പയിലെ ഒരു സ്കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്. ശൈത്യകാല അവധിക്ക് സ്കൂള്‍ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല.
Post Your Comments