ശബരിമല: സുപ്രീം കോടതി വിധിക്കു ശേഷം ശബരിമല ദര്‍ശനം നടത്തിയെന്ന വാദവുമായി 48-കാരിയായ യുവതി രംഗത്ത്. വെല്ലൂര്‍ സ്വദേശി ശാന്തിയാണ് നവംബര്‍ മാസത്തില്‍ താന്‍ ശബരിമല ദര്‍ശനം നടത്തിയതായി അറിയിച്ചത്. അതേസമയം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ശാന്തി പറയുന്നു. പട്ടികയില്‍ 12-ാമതുള്ളത് ശാന്തിയുടെ പേരാണ്.
52 അംഗ സംഘത്തിനൊപ്പമാണ് ശബരിമലയില്‍ എത്തിയതെന്നും ഭര്‍ത്താവ് നാഗപ്പന് കൂടെ ഉണ്ടായിരുന്നതായും ശാന്തി വ്യക്തമാക്കി. അതേസമയം തിരിച്ചറിയല്‍ രേഖകളിലും ഇവരുടെ വയസ്സ് 48 എന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Post Your Comments