തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി സഹായികളെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു വഴി അതിനായി ഖജനാവില്‍ നിന്ന് ഒരു വര്‍ഷം ചെലവിടുന്നതു 48 കോടി രൂപ. നിലവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ താമസിക്കാന്‍ വീടും സഞ്ചരിക്കാന്‍ കാറും അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഓരോരുത്തര്‍ക്കും മൂന്നു ഹോം ഗാര്‍ഡുമാരെയും രണ്ടു പൊലീസുകാരെയും വീതം അനുവദിക്കാന്‍ തീരുമാനിച്ചത്. കൂടാതെ വീട്ടില്‍ വൈദ്യുതിക്കും ശുദ്ധജലത്തിനും ചെലവാകുന്ന തുകയും ഇനി മുതല്‍ സര്‍ക്കാര്‍ നല്‍കും.
സംസ്ഥാനത്ത് ആകെ 151 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉണ്ട്. ഓരോ മാസവും 21,000 രൂപ വീതം ശമ്പളം വാങ്ങുന്ന ഹോം ഗാര്‍ഡുമാരെ ഒരാള്‍ക്കു മൂന്നു പേര്‍ എന്ന കണക്കില്‍ നല്‍കുമ്പോള്‍ ചെലവ് വരുന്നത് 11 കോടിയാണ്. അത് കൂടാതെ 30,000 ശമ്പളം വാങ്ങുന്ന രണ്ടു പൊലീസുകാര്‍ക്ക് വേണ്ടി ചെലവ് 10 കോടി വേറെയും. അതുപോലെ തന്നെ സംസ്ഥാനത്തെ 105 ഐപിഎസുകാര്‍ക്കു കീഴില്‍ ഹോം ഗാര്‍ഡുമാരും പൊലീസുകാരും സേവനം ചെയ്യുന്നതിന് നല്‍കേണ്ടി വരുന്നത് 15 കോടി രൂപയാണ്.
ഇതും കൂടാതെയാണ് 72 ഐഎഫ്എസുകാര്‍ക്ക് സുരക്ഷയ്ക്കായി ചെലവിടേണ്ടി വരുന്ന 10 കോടി രൂപ. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണ് അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തത്.
Post Your Comments