നിലയ്ക്കൽ : ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ പമ്പ ഗണപതി കോവിലിൽ സ്ത്രീകളുടെ വൻ തിരക്ക്. ഇന്നലെ വൈകിട്ട് 5.30നു 20 ൽ അധികം യുവതികളാണ് പമ്പയ്ക്കു പോകുന്നതിനായി എത്തിയത്. സുരക്ഷാ കാരണങ്ങളുടെ പേരിൽ എല്ലാ യുവതികളെയും നിലയ്ക്കൽ ഗോപുരത്തിനു സമീപം തടഞ്ഞ് നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിലേക്കു മാറ്റുകയായിരുന്നു.
അന്യസംസ്ഥാനത്ത് നിന്നുള്ള സ്ത്രീകളാണ് ഏറെയും. ഇവരുടെ കൈവശം ഇരുമുടി കെട്ട് ഇല്ലെങ്കിലും ഭൂരിഭാഗം പേരും വ്രതം നോക്കിയാണ് എത്തുന്നത്. സ്ഥിരമായി പമ്പയിൽ എത്തി തൊഴുത് മടങ്ങാറാണ് ചെയ്യുന്നതെന്ന് ഇവർ പോലീസിനെ അറിയിച്ചു.
നിലവിലെ ശബരിമല പ്രശ്നങ്ങളെ പറ്റി പോലീസ് പറയുമ്പോൾ ഇവർ പോകാതിരിക്കാൻ തയ്യാറാകുന്നുണ്ട്. ഒപ്പമുള്ളവർ ദർശനം കഴിഞ്ഞ് മടങ്ങി വരും വരെ ക്ഷമയോടെ പോലീസ് കൺട്രോൾ റൂമിൽ കാത്തിരിക്കാൻ ആരും മടി കാട്ടുന്നില്ല. പോലീസ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments