തൊടുപുഴ: കോടതിയില്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ കണക്കില്‍ തെറ്റുണ്ടെങ്കില്‍ പുനപരിശോധിച്ച് നല്‍കുമെന്ന് മന്ത്രി എം എം മണി.
സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്നും തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവരെ സ്ത്രീകളുടെ പട്ടികയില്‍ 3 പേരാണ് വന്നിരിക്കുന്നത്. പുതുച്ചേരിയിലെ ടാക്സി ഡ്രൈവറായ ശങ്കര്‍ , ചെന്നൈ സ്വദേശി പരംജ്യോതി , ദേവസിഗമണി എന്നിവരാണ് 3 പേര്‍
Post Your Comments