
കൊല്ലം•ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആര്‍.എസ്.പി രംഗത്ത്. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആണ് പ്രഖ്യാപനം നടത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മൽസരിക്കുന്ന ഏകമണ്ഡലമാണ് കൊല്ലം. നിലവിൽ ആർ.എസ്.പി പ്രതിനിധി എൻ.കെ പ്രേമചന്ദ്രനാണ് കൊല്ലം എം.പി. അദ്ദേഹത്തെ തന്നെ വീണ്ടും കൊല്ലത്ത് മൽസരിപ്പിക്കാനാണ് ആർഎസ്പി തീരുമാനം. കൊല്ലം ലോക്സഭാ സീറ്റിനെ കുറിച്ച് യു.ഡി.എഫി.ൽ ഭിന്നാഭിപ്രായം ഇല്ലെന്നും എൻ.കെ പ്രമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.
പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു എന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അസീസ് പറഞ്ഞു.
Post Your Comments