റിലീസിങ്ങിനു മുന്‍പേ പത്മാവതിനേക്കാള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് കങ്കണ റാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പതമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് കര്‍ണി സേനയുടെ ആരോപണം. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കര്‍ണിസേന പ്രതിഷേധവും നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ.
കര്‍ണി സേനയ്ക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് കങ്കണ വ്യക്തമാക്കി. ചിത്രം തിയറ്ററില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അവരെ നശിപ്പിച്ചുകളയുമെന്നാണ് കങ്കണ പറയുന്നത്.നാല് ചരിത്രകാരന്മാര്‍ മണികര്‍ണിക കണ്ട് ഉറപ്പുവരുത്തിയതാണ്. കൂടാതെ സെന്‍സറിങ്ങും കഴിഞ്ഞു. കര്‍ണി സേനയ്ക്ക് ഇത് അറിയാം എന്നിട്ടും എന്നെ വേട്ടയാടുന്നത് തുടരുകയാണ്. അവര്‍ അത് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഞാനും ഒരു രാജ്പുത് ആണെന്ന് അവരറിയും. അതിലെ ഓരോരുത്തരേയും ഞാന്‍ നശിപ്പിക്കും. താരം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് വേണ്ടി രാഷ്ട്രപതി ഭവനില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടിയ ധീര വനിതയാണ് റാണി ലക്ഷ്മി ഭായ്. ഇവരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കങ്കണയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ട്രയിലറും പോസ്റ്ററും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. അങ്കിത ലോകണ്ഡ, അതുല്‍ കുല്‍ക്കര്‍ണി, സുരേഷ് ഒബ്‌റോയി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 25നാണ് തിയറ്ററുകളിലെത്തുന്നത്.
ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് മണികര്‍ണിക പുറത്തിറങ്ങുന്നത്. സംവിധാനത്തെ സംബന്ധിച്ചായിരുന്നു ആദ്യ വിവാദം.തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷ് ആണ് മണികര്‍ണിക ആദ്യം സംവിധാനം ചെയ്തത്. എന്നാല്‍ അവസാനഘട്ടത്തില്‍ കൃഷ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. എന്‍.ടി ആറിന്റഎ ജീവിതം ആസ്പദമാക്കി തെലുങ്കില്‍ ഒരുക്കുന്ന സിനിമയുടെ ഡോലിയിലേക്ക് കൃഷ് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കങ്കണ സംവിധാനം ഏറ്റെടുത്തത്.
Post Your Comments