വാഷിംഗ്ടണ്‍: മിസൈല്‍ പ്രതിരോധ രംഗത്ത് ഇന്ത്യയും അമേരിക്കയും സഹകരണത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിസൈല്‍ പ്രതിരോധ കാഴ്ചപ്പാട് എന്ന തലക്കെട്ടില്‍ പെന്റഗണ്‍ 81 പേജുകളുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിലാണ് ഇന്ത്യ- യു എസ് മിസൈല്‍ പ്രതിരോധ സഹകരണത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം മതിയാകില്ലെന്നും ദക്ഷിണേഷ്യന്‍ മേഖലയില്‍ ചില രാജ്യങ്ങള്‍ ഇപ്പോള്‍ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയില്‍ നിന്ന് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ അമേരിക്ക മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. ഇന്‍ഡോ- പസഫിക് മേഖലയില്‍ അമേരിക്കയുടെ സുപ്രധാന മിസൈല്‍ പ്രതിരോധ സഹകാരിയായി ഇന്ത്യ മാറുന്നത് സ്വാഭാവികമായ വളര്‍ച്ചമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments