KeralaLatest News

‘ഗിവ് അപ് റേഷന്‍’ പദ്ധതി ജനകീയമാക്കാനൊരുങ്ങി സര്‍ക്കാര്‍

ഇതുവരെ 255 പേരാണ് പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നത്

തിരുവനന്തപുരം: റേഷന്‍ ഉപയോഗപ്പെടുത്താത്ത ഗുണഭോക്താക്കള്‍ റേഷന്‍ വിട്ടുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ജനകീയമാക്കുന്നു. ഇതിലൂടെ
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ആറുമാസത്തേയ്ക്ക് റേഷന്‍ വിട്ടു നല്‍കാന്‍ ഗുണഭോക്താക്കള്‍ക്ക് സാധിക്കും. ഇതോടനുബന്ധിച്ച് രണ്ട് മാസം മുമ്പ് ആരംഭിച്ച് ‘ഗിവ് അപ് റേഷന്‍’പദ്ധതി അനായാസമാക്കുകയാണ് സര്‍ക്കാര്‍. കാര്‍ഡുടമകളുടെ മൊബൈലിലേക്ക് പദ്ധതിയുടെ വിശദാംശങ്ങളുള്‍ക്കൊള്ളുന്ന മെസേജുകള്‍ സിവില്‍സപ്ലൈസ് വകുപ്പ് അയക്കുന്ന സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ വെറും നാലുക്ലിക്കിലൂടെ റേഷന്‍ വിട്ടുനല്‍കാന്‍ കഴിയും.

ഇതുവരെ 255 പേരാണ് പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നത്.റേഷന്‍ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്കും ആറുമാസത്തേക്ക് റേഷന്‍ വിട്ടുനല്‍കാം. ആറുമാസത്തിനുശേഷം റേഷന്‍ പുനഃസ്ഥാപിച്ചുകിട്ടും. ഗിവ് അപ്പിലൂടെ കിട്ടുന്ന റേഷന്‍, കുറഞ്ഞ അളവില്‍ റേഷന്‍ അനുവദിച്ച കാര്‍ഡുടമകളുടെ വിഹിതം ഉയര്‍ത്താന്‍ സഹായിക്കും. മുന്‍ഗണനേതര സബ്സിഡി വിഭാഗങ്ങളുടെ റേഷന്‍ ക്വാട്ടയിലാണ് ഇതുള്‍പ്പെടുത്തുക.

എ.എ.വൈ., മുന്‍ഗണന, പൊതുവിഭാഗം (സബ്‌സിഡി) എന്നീ കാര്‍ഡുടമകള്‍ ഈ പദ്ധതിയില്‍ പങ്കാളികളാവാം. ഇതിനായി ഇവര്‍ പാതുവിഭാഗത്തിലേക്ക് (നോണ്‍ സബ്‌സിഡി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. അതുകൊണ്ടുതന്നെ പദ്ധതിയില്‍ പങ്കാളികളാകാന്‍ കൂടുതലും മുന്നോട്ട് വന്നിരിക്കുന്നത്. പൊതുവിഭാഗത്തിലുള്ളവര്‍തന്നെയാണ്.

അതേസമയം പദ്ധതിയുടെ പ്രരംഭ ഘട്ടത്തില്‍ സന്നദ്ധത അറിയിച്ച് വന്നവര്‍ക്ക് ചില സാങ്കേതികത്തകരാറുകള്‍ മൂലം അംഗങ്ങളാകാന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.

റേഷന്‍ വിട്ടുനല്‍കാന്‍ ചെയ്യേണ്ടത്:-

* www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ‘ഗിവ് അപ് റേഷന്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

* 10 അക്ക റേഷന്‍കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുക

* സെന്‍ഡ് ഒ.ടി.പി. ബട്ടണ്‍ ക്ലിക്ക് ചെയ്യുക

* മൊബൈലില്‍ വരുന്ന ഒ.ടി.പി. നമ്പര്‍ ടൈപ്പ് ചെയ്ത് സ്‌ക്രീനില്‍ തെളിയുന്ന കോഡ് എന്റര്‍ ചെയ്തശേഷം സബ്മിറ്റ് കൊടുക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button