NattuvarthaLatest News

ഫാസിസത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കണം- വി. എം സുധീരന്‍

കണ്ണൂര്‍ : രാജ്യത്ത് രാഷ്ട്രീയ ഫാസിസവും വര്‍ഗ്ഗീയ ഫാസിസവും വളര്‍ന്നു വരികയാണെന്നും ഇതിനെ ചെറുക്കണമെങ്കില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ശക്തമായി തന്നെ പ്രചരിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.

അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച കെ.പി കുഞ്ഞിരാമ പൊതുവാളുടെ ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ പകര്‍ത്തി കാട്ടിയ കെ.പിയുടെ ജീവിതം പൊതുപ്രവര്‍ത്തതകര്‍ക്ക് ഉദാത്ത മാതൃകയാണെന്നും പുതിയ തലമുറ കെ.പിയുടെ മാതൃക പിന്തുടരണമെന്നും സുധീരന്‍ പറഞ്ഞു. ചടങ്ങില്‍ കെ.വി നാരായണന്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button