NewsIndia

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണം; ശശി തരൂര്‍

 

ന്യൂഡല്‍ഹി; പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍. ഗെയിമിനോടുള്ള യുവാക്കളുടെ അമിതമായ താല്‍പര്യം മൂലം അവരുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി വരെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറയുന്നു. ഇതിനായി അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുന്ന ഗെയിമിംഗ് നിയന്ത്രണ ബില്ലുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.എല്‍.എ കൂടിയായ ശശി തരൂര്‍.

അസംഘടിത ഗെയിമിംഗ് മേഖലയ്ക്ക് നിയന്ത്രണ സംവിധാനം ആവശ്യമാണ്, ബില്ല് അവതരിപ്പിക്കുന്നതിനിടയില്‍ ശശി തരൂര്‍ പറഞ്ഞു. ‘സ്പോര്‍ട്സ് ഫ്രോഡ്, ഓണ്‍ലൈന്‍ സ്പോര്‍ട്സ് ഗെയിമിംഗ് നിയന്ത്രിക്കുക, പിഴ ചുമത്തുക എന്നിവയിലൂടെ സ്പോര്‍ട്സിന്റെ സമഗ്രത നിലനിര്‍ത്താന്‍ ഫലപ്രദമായ ഒരു നിയമം ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയവയുടെ സമഗ്രമായ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ബില്ല് ആവശ്യമായി വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button