കൊച്ചി : പലവിധ മാനസിക സമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ട് ഒറ്റപ്പെട്ട് നിരാശരായി കഴിയുന്നവര്‍
നമുക്ക് ചുറ്റിലും ഒരുപാടുണ്ട് .എന്നാല്‍ പരാജയത്തിന്റെ ആ പടുകുഴിയില്‍ നിന്നും ഉയര്‍ത്തേഴ്ന്നുല്‍ക്കുമ്പോഴാണ് ഒരാള്‍ ജീവിതത്തില്‍ വിജയങ്ങള്‍ എത്തിപിടിക്കുന്നത്. ജീവിതത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെടുക്കുന്ന തീരുമാനങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ മാത്രമേ ഒരാള്‍ക്ക് വിജയം സാധ്യമാവുകയുള്ളു.
തന്റെ ജീവിതത്തിലുണ്ടായ അത്തരമൊരു അതിജീവനത്തിന്റെ കഥ പറയുകയാണ് പ്രശസ്ത ഗായിക അമൃത സുരേഷ് ഒരു വീഡിയോയിലൂടെ. യൂ ട്യൂബ് ചാനലായ ജോഷ് ടോക്കിലാണ് അമൃത തന്റെ മനസ്സ് തുറന്നത്.
പലരും തന്നെ കഴിവു കെട്ടവളാക്കി. പ്ലസ്ടൂവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. പിന്നീടങ്ങോട്ട് തന്റെ ജീവിതത്തില്‍ കയപ്പേറിയ നിരവധി അനുഭവങ്ങളുണ്ടായി.പഠിത്തം അവസാനിപ്പിച്ചാണ് വിവാഹജീവിതത്തിലേക്ക് കടന്നത്.അതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ ആരോടും പറയാതെ കരഞ്ഞുതീര്‍ക്കുകയായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് നടന്നതിന്റെ അനുഭവമാണ് അമൃത വിശദീകരിക്കുന്നത്.
Post Your Comments