നവോദയ വിദ്യാലയ സമിതിക്കു കീഴിലെ ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 251 തസ്തികകളില്‍ ഒഴിവ്. പ്രിന്‍സിപ്പാള്‍, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മീഷണര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം.
ശമ്പളം-78,800 -2,09,200 രൂപ. പ്രായം: അമ്പത് വയസ്സ് കവിയരുത്. യോഗ്യത: കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ് ബിരുദം അല്ലെങ്കില്‍ തത്തുല്യം.
അപേക്ഷകള്‍ ഓണ്‍ലൈനായി www.navodaya.gov.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 14.
Post Your Comments