Latest NewsIndia

നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 49 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ രേഖ. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഏഴു പേരൊഴികെ ബാക്കിയുള്ളവര്‍ തൂങ്ങി മരിച്ചവരാണെന്ന് വിവരാവകാശ നിയമ ആക്ട് പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച രേഖകളില്‍ പറയുന്നു.മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയ സമിതി (എന്‍.വി.എസ്) 635 ജെ.എന്‍.വി.കള്‍ കൈകാര്യം  ചെയ്യുന്നതായി എന്‍.വി.എസി.ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

2012 മുതല്‍ ഈ സ്‌കൂളുകള്‍ക്ക് പത്താം ക്ലാസില്‍ 99 ഉം പ്ലസ് ടുവില്‍ 95 ഉം വിജയ ശതമാനമുണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളെക്കാളും സി.ബി.എസ്.ഇ യുടെ ദേശീയ ശരാശരിയേക്കാളും വളരെ മികച്ച വിജയശതമാനമാണ് ഇത്. ഗ്രാമ പ്രദേശങ്ങളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നതായ വിദ്യാര്‍ഥികള്‍ക്കു ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സര്‍ക്കാരിന്റെ പദ്ധതിയാണു ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. അങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ആശങ്കജനിപ്പിക്കുന്ന വാര്‍ത്തയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button