Latest NewsKerala

മന്ദാമംഗലം പള്ളിയിലെ സംഘർഷം ; ബിഷപ്പിനെതിരെ കേസ്

തൃശൂർ : അവകാശത്തെചില്ലി തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിഷപ്പിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘർഷം സൃഷ്ടിച്ച 120 പേർക്കെതിരെയും പോലീസ് കേസെടുത്തു.

ശക്തമായ നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്‌ടർ ഇരു സഭക്കാരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പള്ളിക്കകത്ത് നിരവധിപേർ കഴിയുന്നുണ്ട്. എന്നാൽ പള്ളിക്കകത്ത് കയറി അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് അറിയിച്ചു.

വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button