ഹൈദരാബാദ്: ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയുടെ വിവാഹവീഡിയോ പുറത്ത്. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കിയിരുന്നു. പൈലറ്റായി ജോലി ചെയ്യുന്ന വികാസിനെയാണ് സ്വാതി വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു.
മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും വിവാഹത്തിനു ശേഷവും അഭിനയം തുടരുമെന്നും സ്വാതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന് ശിവരാമ കൃഷ്ണ. റഷ്യയിലാണ് സ്വെറ്റ്ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്.
Post Your Comments