ചെന്നൈ: കമല്‍ഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ ചിമ്പുവിന് പകരം സിദ്ധാര്‍ഥ് എത്തും. ശങ്കര്‍ തന്നെ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ സേനാപതിയുടെ കൊച്ചുമകനായി ചിമ്പു സ്ക്രീനിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ആ കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ചിമ്പുവിന്റെ അടുത്ത ചിത്രമായ ‘വന്താ രാജാവാ താന്‍ വരുവെ’യില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വന്ന തര്‍ക്കത്തിനു പിന്നാലെ താരം ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പണത്തിന്റെ കാര്യത്തില്‍ ഒത്തു തീര്‍പ്പായതോടെയാണ് അഭിനയിക്കാന്‍ തയാറായതെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സംഭവത്തിനു ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
വിവാദങ്ങള്‍ക്കു തിരി കൊളുത്തിയ ‘അന്പാണവന് അസരാതവന്‍ അടങ്ങാതവന്‍ ‘ എന്ന ചിത്രത്തിനു ശേഷം മണിരത്നം ചിത്രമായ ചെക്ക ചെവന്ത വാനത്തിലൂടെയാണ് ചിമ്പു വന്‍ തിരിച്ചുവരവ് നടത്തിയത്.
Post Your Comments