
ഡാളസ്: അമേരിക്കന്‍ മലയാളികളായ ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡാളസ് കേടതി സിനി മാത്യുവിന്റെ ജാമ്യ തുകയില്‍ ഇളവ് അനുവദിച്ചില്ല. ആവശ്യം ഡാളസ് കൗണ്ടി കോടതി തള്ളി. മൂന്നു വയസ്സുള്ള ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയെന്ന കുറ്റത്തിനാണ് സിനി മാത്യു ജയിലില്‍ കഴിയുന്നത്.
സിനി മാത്യുവിന്റെ ജാമ്യ തുക 100,000 ഡോളറില്‍ നിന്നും 2500 ആയി കുറയ്ക്കണമെന്ന് സിനിയുടെ അറ്റോര്‍ണിയുടെ ആവശ്യം ഡാളസ് കൗണ്ടി ജഡ്ജിയാണ് തള്ളിയത്. തന്റെ കക്ഷിക്ക് മുമ്പ് യാതൊരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലായിരുന്നുവെന്നും ഷെറിന്റെ മരണവുമായി ബന്ധമില്ലെന്നും കോടതി രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ വാദിച്ചു. ആദ്യമായി സിനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ നിശ്ചയിച്ചിരുന്ന 250,000 ഡോളറിന്റെ ബോണ്ട് പിന്നീട് 100,000 ആയി കുറച്ചിരുന്നു.
ഇന്ത്യയില്‍ നിന്നും 2016ല്‍ ദത്തെടുത്ത ഷെറിന്‍ 2017 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ വീടിനു സമീപത്തുള്ള കലുങ്കിനടിയില്‍ നിന്നാണ് ഷെറിന്റെ മൃതദേഹം കണ്ടെടുത്തത്. അന്ന് മുതല്‍ അറസ്റ്റിലായ സിനിയും ഭര്‍ത്താവ് വെസ്ലിയും ജയിലിലാണ്.
Post Your Comments