തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് കൂടുതല്‍ സമയം തേടി തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയത്.
15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ആ സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സമയം തേടാന്‍ തന്ത്രി തീരുമാനിച്ചത്. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ച ഉടന്‍ തന്ത്രി നടയടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ശുദ്ധികലശം നടത്തിയ ശേഷമാണ് നട തുറന്നത്.
Post Your Comments