മുംബൈ : രൂപയുടെ മൂല്ല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ 17 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇത് പ്രകാരം 71.20 എന്ന നിലയിലാണ് രൂപയുടെ മൂല്ല്യം. ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ശക്തിപ്രാപിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ 21 പൈസ മുന്നേറി 71.03 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വിദേശ നിക്ഷേപത്തിന്റെ വരവിൽ നേരിയ വര്‍ദ്ധനവുണ്ടായത് ഇന്ത്യന്‍ രൂപയുടെ ഇടിവ് കൂടാതെ പിടിച്ചു നിർത്താൻ സാഹായിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നത് ഇന്ത്യന്‍ രൂപയ്ക്ക് ഭീക്ഷണി ഉയർത്തുന്നു. ക്രൂഡ് ഓയിൽ വിലയിൽ .90 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ബാരലിന് 61.73 ഡോളറാണ് ക്രൂഡ് ഓയിലിന്റെ നിരക്ക്
Post Your Comments