കൊച്ചി : ശബരിമലയില്‍ 51 സത്രീകള്‍ ഈ മണ്ഡലകാലത്ത് മല ചവിട്ടിയെന്ന സര്‍ക്കാര്‍ വാദത്തെ തള്ളി ശബരിമല കര്‍മ്മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്കാണ് പുറത്ത് വിട്ടതെന്നും അരിയാഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കെല്ലെന്നും രാഹുല്‍ തുറന്നടിച്ചു.
‘ഈ പറയുന്ന വാദങ്ങള്‍ക്ക് വിഷ്വല്‍ എവിഡന്‍സ് വേണ്ടെ, പാര്‍ട്ടിക്കാരുടെ പേര് കൊടുത്താല്‍ മതിയോ’, ശബരിമലയില്‍ ഉള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യ ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Post Your Comments