പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവ് റിലീസിനു മുന്‍പേ വിവാദത്തിലാണ്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് പ്രിയ. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിനു പിന്നാലെ നടി ശ്രീദേവിയുടെ ജീവിതവുമായി ചിത്രത്തിന് സാമ്യമുണ്ടെന്നതിന്റെ പേരിലാണ് വിവാദങ്ങള്‍ തലപൊക്കിത്തുടങ്ങിയത്.
ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്‌കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണന്നും പ്രിയ പറയുന്നു.
Post Your Comments